
ഇന്ത്യയിലെ ബാർ സംസ്‌കാരം വൻകിട ബാറുകളോട് കിടപിടിക്കുന്ന രീതിയിൽ അന്താരാഷ്ട്ര തലത്തിൽ വളരുകയാണ്. സ്ഥിരം ബ്രാൻഡുകൾക്ക് പുറമെ തദ്ദേശീയമായി നിർമിക്കുന്ന കോക്‌ടെയിലുകളും ഇന്ന് ഇന്ത്യൻ ബാറുകളിൽ ലഭ്യമാണ്. ഇപ്പോഴിതാ 'ദി 30 ബെസ്റ്റ് ബാർസ് ഇൻ ഇന്ത്യ' എന്ന വെബ്‌സൈറ്റ് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഗോവയിൽ നടന്ന ചടങ്ങിലാണ് വിജയ്‌യിലെ പ്രഖ്യാപിച്ചത്.
ബംഗളൂരുവിലെ ബാറുകളാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയത്. ബംഗളൂരുവിലെ ബാർ സ്‌പിരിറ്റ് ഫോർവേഡ് ആണ് ഒന്നാം സ്ഥാനത്ത്. ബംഗളൂരുവിലെ തന്നെ സോക രണ്ടാം സ്ഥാനത്തുമെത്തി. ഗോവയിലെ ബാർ ഔട്ട്‌ട്രിഗർ മൂന്നാം സ്ഥാനത്തും ബോയിലർമേക്കർ നാലാം സ്ഥാനത്തുമെത്തി. ഡൽഹിയിലെ ലൈർ ആണ് അഞ്ചാം സ്ഥാനത്തുള്ളത്. ഗോവയിലെ ഹൈഡ്‌എവേ (6), ബംഗളൂരുവിലെ ലീല പാലസിലെ ZLB23 (7), ന്യൂഡൽഹിയിലെ സൈഡ്‌കാർ (8), ബംഗളൂരുവിലെ ഡാലി & ഗാല (9), മുംബയിലെ അമേരിക്കാനോ (10) എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് ബാറുകൾ.
ബംഗളൂരുവും ഡൽഹിയുമാണ് ടോപ്പ് 30ൽ ഏറ്റവും കൂടുതൽ എൻട്രികളുമായി മുന്നിലുള്ളത്. ബംഗളൂരുവിലെ ആറ് ബാറുകൾ ടോപ്പ് 30ലും അതിൽ നാല് എണ്ണം ആദ്യ പത്തിലുമുണ്ട്. ഇന്ത്യൻ ബാറുകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടുന്നുണ്ട്. ഏഷ്യയിലെ മികച്ച 50 ബാറുകളുടെ പട്ടികയിൽ ബംഗളൂരു, ഡൽഹി, ഗോവ, മുംബയ് എന്നിവിടങ്ങളിലെ ബാറുകൾ ഇടംപിടിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |