
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ (എഐഡിഡബ്ല്യുഎ) നിന്ന് പി പി ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു പി പി ദിവ്യ. മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം . അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തിരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. പത്മാവതിയെ സംസ്ഥാന ട്രഷററായും തിരഞ്ഞെടുത്തു. പി പി ദിവ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് സംസ്ഥാനകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി.
ഈ മാസം 25 മുതൽ 28 വരെയുള്ള തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പി കെ ശ്രീമതി ടീച്ചർ അറിയിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളടക്കം ചർച്ചയിൽ പങ്കെടുത്തു. സമ്മേളനത്തിൽ 17 പ്രമേയങ്ങൾ പാസാക്കി. 36 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടിട്ടുണ്ടെന്നും സി എസ് സുജാത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |