
ജനുവരി 21 വരെ അപേക്ഷിക്കാം
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ മുത്തൂറ്റ് ബിസിനസ് സ്‌കൂളിൽ (എം.ബി.എസ്) 2026-28 അദ്ധ്യയന വർഷത്തേക്കുള്ള പി.ജി.ഡി.എം രണ്ടാം ഘട്ട പ്രവേശനം ആരംഭിച്ചു. 2026ൽ ബിരുദ പഠനം പൂർത്തിയാക്കുന്നവർക്കും കാറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകളിൽ നിശ്ചിത സ്‌കോർ നേടിയവർക്കും ജനുവരി 21 വരെ അപേക്ഷിക്കാം. രണ്ടാം ഘട്ട അഡ്മിഷൻ റൗണ്ടുകൾ ജനുവരി 27, 28 തീയതികളിൽ നടക്കും. മുത്തൂറ്റ് ബിസിനസ് സ്‌കൂൾ നടത്തുന്ന പ്രത്യേക സെലക്ഷൻ ടെസ്റ്റ്, പാനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
18 വിദേശ സർവകലാശാലകളുമായി ആഗോള സഹകരണം മുത്തൂറ്റ് ബിസിനസ് സ്‌കൂളിനുണ്ട്. എ.ഐ.സി.ടി.ഇ അംഗീകാരമുള്ള രണ്ടു വർഷത്തെ പി.ജി.ഡി.എം കോഴ്‌സാണ് എം.ബി.എസ് അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി പ്രീ പി.ജി.ഡി.എം പെയ്ഡ് ഇന്റേൺഷിപ്പ് സൗകര്യം ലഭ്യമാണ്. ആദ്യ സെമസ്റ്ററിൽ മുത്തൂറ്റ് ഗ്രൂപ്പിനൊപ്പം പ്രതിമാസം 25,000 രൂപ സ്‌റ്റൈപ്പൻഡോടെ മൂന്നു മാസത്തെ ഇന്റേൺഷിപ്പിനും തുടർന്നുള്ള സെമസ്റ്ററുകളിൽ മുൻനിര സ്ഥാപനങ്ങളിൽ പെയ്ഡ് ഇന്റേൺഷിപ്പിനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: 8073739511
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |