
കോഴിക്കോട്: കേരള ബാങ്കിനെ മലയാളികളുടെ സ്വന്തം ബാങ്കായി മാറ്റുമെന്ന് പ്രസിഡന്റ് പി.മോഹനൻ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ കേരള ബാങ്കിന് നിർണായക സ്ഥാനമുണ്ടെന്ന് കാലിക്കറ്റ് പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ പി. മോഹനൻ പറഞ്ഞു. ഇന്ത്യയിലെ സഹ.ബാങ്കുകളുടെ ബിസിനസിൽ 23 ശതമാനം വിഹിതം കേരള ബാങ്കിനാണ്. നിക്ഷേപത്തിലും വായ്പാ തിരിച്ചടവിലും മുന്നിലുള്ള കേരള ബാങ്ക് ഏഷ്യയിൽ നമ്പർ വൺ സഹകരണ സ്ഥാപനമാണ്. സഹകരണ മേഖലയിൽ ലോകത്ത് ഏഴാം സ്ഥാനമുള്ള ബാങ്കിന് 78 ലക്ഷം ഇടപാടുകാരുണ്ട്. കേരളത്തിൽ നിന്ന് സമാഹരിക്കുന്ന നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗിക്കാൻ അൻപതിലധികം വായ്പാപദ്ധതിയുണ്ട്. വനിതകൾക്കായുള്ള സംരംഭ വായ്പയും പ്രവാസിമിത്ര, വ്യാപാരിമിത്ര, ക്ഷീരമിത്ര പദ്ധതികളും ഏറെ ജനപ്രിയമാണ്. നിക്ഷേപത്തിന്റെ 28 ശതമാനം കാർഷിക വായ്‌പക്കായി നീക്കിവച്ചിട്ടുണ്ട്. യുവാക്കൾക്ക് പുതിയ വായ്പാപദ്ധതി ആരംഭിക്കും. ബാങ്കിന് 1669 പ്രാഥമിക സംഘങ്ങളും 56 അർബൻ ബാങ്കുകളുമുണ്ട്. നടപ്പുവർഷം അംഗങ്ങൾക്ക് ലാഭവിഹിതം നൽകാനാണ് ആലോചന. ഒറ്റത്തവണ തീർപ്പാക്കലിലൂടെ കിട്ടാക്കടം പിരിച്ചെടുത്ത് നിഷ്ക്രിയ ആസ്തി കുറക്കും.
കേരളത്തിലെ സഹകരണ മേഖലയിലെ 70 ശതമാനം നിക്ഷേപത്തിലാണ് കോർപ്പറേറ്റുകളുടെ കണ്ണ്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തെറ്റായ നയവും സമീപനവുമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന് കീഴിലുള്ള നിരവധി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസെെറ്റികൾ കടുത്ത പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുന്നുണ്ടെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |