
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി കെ.എസ്.സലീഖയെ തിരഞ്ഞെടുത്തു. സി.എസ്.സുജാത സെക്രട്ടറിയായി തുടരും. ഇ.പത്മാവതിയാണ് ട്രഷറർ. ഇന്നലെ അവസാനിച്ച സംസ്ഥാന സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന പ്രസിഡന്റായിരുന്ന സൂസൻ കോടിയെയും ജോയിന്റ് സെക്രട്ടറിയായിരുന്ന പി.പി. ദിവ്യയെയും ഒഴിവാക്കി. 36 അംഗ എക്സിക്യുട്ടീവിനെയും 116 അംഗ സംസ്ഥാന സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.
17 പ്രമേയങ്ങൾ പാസാക്കി. അഖിലേന്ത്യ നേതാക്കളായ മറിയം ധാവ്‌ളെ, പി.കെ.ശ്രീമതി, യു.വാസുകി, കെ.കെ.ശൈലജ, പി.സതീദേവി, പി.കെ.സൈനബ, എൻ.സുകന്യ, ടി.എൻ.സീമ, ഡോ.ആർ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. സംഘടനയുടെ ദേശീയ സമ്മേളനം 25 മുതൽ 28 വരെ ഹൈദരാബാദിൽ നടക്കും.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണവിധേയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സി.പി.എമ്മിന്റെ നിർദ്ദേശത്തെ തുടർന്ന് ഒഴിവാക്കിയെന്നാണ് സൂചന.
ഫോട്ടോ:
1 കെ.എസ്.സലീഖ (പ്രസിഡന്റ്)
2. സി.എസ്.സുജാത (ജനറൽ സെക്രട്ടറി)
3. ഇ.പത്മാവതി (ട്രഷറർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |