
തൃശൂർ: ഹയർസെക്കൻഡറി വിഭാഗം മോണോആക്ട് മത്സരവേദിക്ക് സമീപം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്ണവി കെ.നായരുടെ പ്രതിഷേധം. ജില്ലാതല കലോത്സവത്തിൽ ഭരതനാട്യം, മോണോ ആക്ട് വിഭാഗങ്ങളിൽ മത്സരിച്ച വൈഷ്ണവി 'എ' ഗ്രേഡ് നേടിയിരുന്നു. മോണോ ആക്ട് വിഭാഗത്തിലെ വിധി നിർണയത്തിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡി.ഡി) നൽകിയ അപ്പീലിൽ രണ്ട് വിധികർത്താക്കൾ മികച്ച മാർക്ക് നൽകിയപ്പോൾ ഒരാൾ മാത്രം മാർക്ക് കുറച്ചതായി വ്യക്തമാക്കി.
നീതിക്കായി വൈഷ്ണവി ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്തു. അപ്പീൽ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ സംസ്ഥാനതല മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടർന്നിരുന്ന വൈഷ്ണവി വേദിക്ക് സമീപമെത്തി പരിശീലനം പോലും പൂർത്തിയാക്കിയിരുന്നു. മോണോ ആക്ട് മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപ്പീൽ തള്ളിയെന്ന കോടതി വിധി ലഭിച്ചത്. അവസാന അവസരം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു പ്രതിഷേധം. നേരത്തേ നൽകിയ പരാതികൾ തനിക്കെതിരെ വിധികർത്താക്കൾ തിരിയാനുള്ള കാരണമായെന്നും താഴെ തട്ടിൽ വിധി നിർണയത്തിൽ വീഴ്ചകളുണ്ടെന്നും ഇത് തന്റെ അവസാന അവസരമായിരുന്നെന്നും വൈഷ്ണവി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി വൈഷ്ണവിയെ വേദിക്ക് സമീപത്തു നിന്ന് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |