
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ വിഗാർഡിന്റെ ഇൻഡക്ഷൻ കുക്ക്‌ടോപ്പിന് ബ്യൂറോ ഒഫ് എനർജി എഫിഷ്യൻസിയുടെ (ബി.ഇ.ഇ) 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിൽ പരമാവധി കാര്യക്ഷമത ഉറപ്പാക്കുന്ന വിഗാർഡ് ഇൻഡക്ഷൻ കുക്ക്‌ടോപ്പ് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതോടൊപ്പം ഊർജ്ജ സംരക്ഷണത്തിനും സഹായിക്കുന്നു. വേഗതയും സുരക്ഷയും പരിസ്ഥിതി സൗഹൃദമായ പാചകം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന വിഗാർഡ് ഇൻഡക്ഷൻ കുക്ക്‌ടോപ്പ് മെച്ചപ്പെട്ട കാര്യക്ഷമത ഉറപ്പുനൽകുന്നു. ഇൻഡക്ഷൻ കുക്ക്‌ടോപ്പ് പരമാവധി 1600 വാട്ട് പവർ ഔട്ട്പുട്ടിലാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ് സ്വിച്ച് കൺട്രോളുകൾ, വയർലെസ് ഡിസ്‌പ്ലേ, നാലു മണിക്കൂർ ടൈമർ, 24 മണിക്കൂർ പ്രീസെറ്റ് ഫംഗ്ഷൻ എന്നിവ ഉൾപ്പെടെ നിരവധി സ്മാർട്ട് ഫീച്ചറുകൾ ഇൻഡക്ഷൻ കുക്ക്‌ടോപ്പിനെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുന്നു. സുരക്ഷയുടെ ഭാഗമായി ഓവർഹീറ്റ് പ്രൊട്ടക്ഷൻ, ഓട്ടോ പവർ കട്ട്ഓഫ്, നൈഫ്സർജ് പ്രൊട്ടക്ഷൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ പ്രോഡക്ട് വാറന്റിയും ഹീറ്റിംഗ് കോയിലിന് 3 വർഷത്തെ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |