
കൊച്ചി: കേരളത്തിലെ റിന്യൂവബിൾ എനർജി മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ക്രീപയുടെ (കേരള റിന്യൂവബിൾ എനർജി എന്റർപ്രണേഴ്‌സ് ആൻഡ് പ്രൊമോട്ടേഴ്‌സ് അസോസിയേഷൻ) മെഗാ ജോബ് ഫെയർ ജനുവരി 23ന് കൊച്ചിയിൽ നടക്കും. അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണി മുതൽ 2 മണി വരെ നടക്കുന്ന ജോബ് ഫെയറിൽ നൂറിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. ആയിരത്തിലധികം തൊഴിൽ അവസരങ്ങളുണ്ട്. അഡ്മിൻ, അക്കൗണ്ട്സ്, എൻജിനിയറിംഗ്, ടെക്‌നീഷ്യൻസ്, മാർക്കറ്റിംഗ്, സെയിൽസ്, സോഷ്യൽ മീഡിയ, എച്ച്. ആർ. കോർഡിനേറ്റേഴ്സ്, ലെയ്‌സൺ ഓഫീസേഴ്സ്, സർവീസ് ടെക്‌നീഷ്യൻസ് തുടങ്ങിയ മേഖലകളിലാണ് അവസരം. റിന്യൂവബിൾ എനർജി മേഖലയിലെ പ്രമുഖ തൊഴിലുടമകളുമായി നേരിട്ട് സംവദിക്കാനും കരിയർ സാദ്ധ്യതകൾ കണ്ടെത്താനും ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ ഭാഗമായുള്ള ജോബ് ഫെയറിൽ അവസരമുണ്ടാകും. ജനുവരി 22, 23, 24 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെ അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എക്‌സ്‌പോയിൽ ഗ്രീൻ എനർജി, സുസ്ഥിര വികസനം, നവീന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ പ്രദർശനങ്ങളും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |