
ഒക്ടോബർ-ഡിസംബർ കാലയളവിൽ മികച്ച പ്രകടനം
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ മുൻവർഷത്തേക്കാൾ നേരിയ വർദ്ധനയോടെ 18,645 കോടി രൂപയിലെത്തി. ഡിജിറ്റൽ, ഓയിൽ, കെമിക്കൽസ് തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ കമ്പനിയുടെ വരുമാനം 10.5 ശതമാനം ഉയർന്ന് 2,69,496 കോടി രൂപയായി. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും സ്ഥിരതയോടെ വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു. പലിശ, നികുതി, ഡിപ്രീസിയേഷൻ തുടങ്ങിയവയ്ക്ക് മുൻപായുള്ള വരുമാനം 50,932 കോടി രൂപയാണ്. ഡിജിറ്റൽ സേവനങ്ങളിലെ വരുമാനം 12.7 ശതമാനം ഉയർന്ന് 43,683 കോടി രൂപയിലെത്തി,
തിളക്കത്തോടെ ജിയോ പ്ളാറ്റ്ഫോംസ്
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ റിയലൻസ് ജിയോയുടെ ഉടമകളായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ അറ്റാദായം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ 11.2 ശതമാനം ഉയർന്ന് 7,629 കോടി രൂപയിലെത്തി. ഉപഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധനയും ഉപയോക്താക്കളുടെ ശരാശരി വരുമാനത്തിലെ വർദ്ധനയും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവുമാണ് കമ്പനിക്ക് കരുത്തായത്. ജൂലായിൽ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്ന ജിയോ പ്ളാറ്റ്‌ഫോംസിന്റെ വരുമാനം അവലോകന കാലയളവിൽ 12.7 ശതമാനം വർദ്ധനയോടെ 43,683 കോടി രൂപയായി.
റിലയൻസ് റീട്ടെയിൽ വരുമാനം എട്ടു ശതമാനം ഉയർന്ന് 97,605 കോടി രൂപയായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |