
കൊച്ചി: പ്രകൃതിവാതകങ്ങളുടെ ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) രാജ്യവ്യാപക പ്രചാരണം ആരംഭിച്ചു.
'പി.എൻ. ജി 2.0' എന്ന പ്രചാരണത്തിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി), കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) എന്നിവയുടെ പ്രാധാന്യം അറിയിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സിറ്റി ഗ്യാസ് വിതരണ കമ്പനികളെ ഉൾപ്പെടുത്തി ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് ബി.പി.സി.എൽ അറിയിച്ചു.
പ്രകൃതിവാതകത്തിലേയ്‌ക്ക് മാറുകയെന്ന ലക്ഷ്യത്തിനായി വ്യവസായലോകം കൈകോർക്കുകയാണെന്ന് ബി.പി.സി.എൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ പറഞ്ഞു. ഉപഭോക്തൃ ബോധവത്കരണത്തിന് പുറമെ സാമൂഹികപരിപാടികൾ, സൈബർ പ്രചാരണം എന്നിവയും സംഘടിപ്പിക്കും. രാജ്യത്തെ ഊർജ ഉപയോഗത്തിൽ പ്രകൃതി വാതകങ്ങളുടെ നിലവിലെ പങ്ക് 6.5ൽ നിന്ന് 2030ൽ 15 ശതമാനത്തിലേയ്‌ക്ക് ഉയർത്തുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |