
ജയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രാഫ്റ്റ്സ് & ഡിസൈനിൽ (ഐ.ഐ.സി.ഡി) 2026 അദ്ധ്യയന വർഷ പ്രവേശനത്തിന് അപേക്ഷിക്കാം.കരകൗശല രംഗത്ത് പ്രൊഫഷണലാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്സുകളാണ് ഐ.ഐ.സി.ഡി ഓഫർ ചെയ്യുന്നത്.ക്രാഫ്റ്റ്- ഡിസൈൻ മേഖലകളിൽ മാസ്റ്റേഴ്സ്, ബാച്ച്ലർ, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. 2026 ജൂലായിൽ ക്ലാസുകൾ ആരംഭിക്കും.
ബി.ഡെസ്:- 4 വർഷം. ആകെ 180 സീറ്റുകൾ. യോഗ്യത: പ്ലസ് ടു.
എം.ഡെസ്:- 2 വർഷം. ആകെ സീറ്റുകൾ 60. യോഗ്യത: ഡിസൈൻ, ആർക്കിടെക്ചറുമായി ബന്ധമുള്ള ഏതെങ്കിലും ബിരുദമുള്ളവർക്ക് (ബി.ഡെസ്/ ബി.ആർക്ക്/ ബി.എ ഇൻ ഡിസൈൻ/ ബി.എസ്‌സി ഡിസൈൻ/ ബി.വോക് ഡിസൈൻ) അപേക്ഷിക്കാം. അല്ലെങ്കിൽ ഡിസൈൻ ഫൗണ്ടേഷനിൽ ഒരു വർഷ പി.ജി ഡിപ്ലോമ.
പി.ജി ഡിപ്ലോമ:- ഒരു വർഷം. ആകെ സീറ്റുകൾ 20. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
തിരഞ്ഞെടുപ്പ്:- ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.ജനറൽ അവയെർനെസ്,ക്രിയേറ്റിവിറ്റി & പെർസെപ്ഷൻ ടെസ്റ്റ്,മെറ്റീരിയൽ,കളർ,കൺസെപ്ച്വൽ ടെസ്റ്റ് എന്നിവയ്ക്കു പുറമേ ഓൺലൈൻ ഇന്റർവ്യൂവും ഉണ്ടായിരിക്കും.മേയ് ഒന്നിന് വാട്സാപ്പ് വഴിയാണ് ഇന്റർവ്യൂ.അപേക്ഷകർ അവർ ചെയ്ത വർക്കുകളും പോർട്ട്ഫോളിയോയും പ്രസന്റ് ചെയ്യാൻ തയ്യാറായിരിക്കണം.എഴുത്തു പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾ അഡ്മിറ്റ് കാർഡ് വഴി ലഭിക്കും.ഏപ്രിൽ 5 മുതൽ വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.അപേക്ഷാ ഫീസ്:-1750.ഐ.ഐ.സി.ഡി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.വെബ്സൈറ്റ്: www.iicd.ac.in.അവസാന തീയതി: 31.03.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |