
ന്യൂഡൽഹി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം മിന്നും വിജയം നേടിയതിനുപിന്നാലെ നിയുക്ത കൗൺസിലർമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒളിപ്പിച്ച് ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗം. ബ്രിഹൻ മുംബയ് കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിൽ നിർണായകമാണ് ഷിൻഡെ വിഭാഗത്തിന്റെ 29 വോട്ടുകൾ. ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിലേക്കാണ് വിജയികളെ മാറ്റിയത്. 89 സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്രകക്ഷി. ബി.ജെ.പിയിൽ നിന്നാകും മേയർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി മേയർ സ്ഥാനവുംസുപ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവികളും തങ്ങൾക്കുവേണമെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടുവെന്നാണ് സൂചന. ചർച്ച തുടരുകയാണ്. ബി.ജെ.പിക്കുമേൽ സമ്മർദ്ദം ശക്തമാക്കി പരമാവധി പദവികൾ നേടിയെടുക്കാനാണ് ശ്രമമെന്നാണ് റിപ്പോർട്ട്.
ബാലറ്റ് പേപ്പർ ഉപയോഗിക്കണം
വരാൻ പോകുന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സുതാര്യതയും പൊതുജനവിശ്വാസവും ഉറപ്പിക്കാൻ അതാവശ്യമാണ്. 29 മുനിസിപ്പൽ കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട‌് ചെയ്‌തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പട്ടോലെ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |