
തിരുവനന്തപുരം: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് രാഹുൽ ഈശ്വർ. സംഭവത്തിൽ യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. സർക്കാർ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണം. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെയുള്ള നിയമ പോരാട്ടത്തിന് ദീപക്കിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും രാഹുൽ ഈശ്വറും മുകേഷ് നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |