
നാലാം സെമസ്റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ പഞ്ചവർഷ എംബിഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 28ന് നടത്തും.
മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 28ന് തുടങ്ങും.
അഞ്ചാം സെമസ്റ്റർ ബിപിഎ മ്യൂസിക് വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ 30 വരെ നടത്തും.
അഞ്ചാം സെമസ്റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ നടത്തും.
എം.എ ഹിന്ദി ഫൈനൽ മേഴ്സിചാൻസ് പരീക്ഷയുടെ വൈവവോസി 22 ന് നടത്തും.
വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഡിസെർട്ടേഷൻ വൈവ –കോമ്പ്രിഹെൻസീവ് വൈവ പരീക്ഷ ഫെബ്രുവരി 9ന് പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലെ ഇ.എസ്- കോൺഫറൻസ് ഹാളിൽ നടത്തും.
റഗുലർ ബി.ടെക് 2013 സ്കീം – ആറാം സെമസ്റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് – 2013 സ്കീം – നാലാം സെമസ്റ്റർ ആഗസ്റ്റ് 2025, ആറാം സെമസ്റ്റർ നവംബർ 2025 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- 3 സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാലപ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എച്ച്.എം (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2023, 2024 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളേജിൽ നടക്കും.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 9 മുതൽ നടക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദദാനം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രഥമ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനും ബിരുദ സർട്ടിഫിക്കറ്റിനും ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
കൊല്ലം ആശ്രാമത്തുള്ള യൂനസ് കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർട്ടിഫിക്കറ്റ് സമ്മാനിക്കും. യൂണിവേഴ്സിറ്റി പ്രോചാൻസലറായ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാകും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ വിശിഷ്ടാതിഥികളാകും. 2025 ഫെബ്രുവരി മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ബിരുദത്തിന് അർഹരായ 2022 ബാച്ച് യു.ജി, പി.ജി പഠിതാക്കളും 2023 ജനുവരി ബാച്ച് എം.എ ഹിസ്റ്ററി, സോഷ്യോളജി പഠിതാക്കളും https://ldesk.sgou.ac.in വഴി രജിസ്റ്റർ ചെയ്യണം. ഫെബ്രുവരി 2ന് ശേഷം ബിരുദ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാമെങ്കിലും ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കില്ല. കോൺവൊക്കേഷൻ രജിസ്ട്രേഷൻ ഫീസും മറ്റ് വിശദ വിവരങ്ങളും വെബ്സൈറ്റിൽ.
ഓർമിക്കാൻ..
സ്പോട്ട് അലോട്ട്മെന്റ്-
ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 23 ന് നടത്തും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
അഡ്മിറ്റ് കാർഡ്-
25ന് നടക്കുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in.
സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന പ്രൈവറ്റ് വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡ് cbse.gov.in, cbseit.in-ൽ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9 വരെയാണ് പരീക്ഷ.
ഫെലോഷിപ്പ് തീയതി നീട്ടി
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സി.എം റിസർച്ചർ ഫെലോഷിപ്പിന് മാന്വൽ ആയി അപേക്ഷിക്കേണ്ട തീയതി 23 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ച ശേഷം 23ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം വികാസ് ഭവനിലെ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെത്തിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |