
തിരുവനന്തപുരം:കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായ ഡോ.പി.രവീന്ദ്രനെ സ്ഥിരം വൈസ് ചാൻസിലറായി നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ആർ.വി.ആർലേക്കർ ഉത്തരവ് പുറപ്പെടുവിച്ചു.നാലുവർഷത്തേക്കാണ് നിയമനം.ഇതോടെ സംസ്ഥാനത്തെ 14 സർവ്വകലാശാലകളിൽ നാലിടത്ത് സ്ഥിരം
വി.സിമാരായി.
ഹഏറെ വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമം നടന്നത്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലു തവണ സെനറ്റ് യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശ പ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തത്. തുടർന്ന് ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റി അപേക്ഷകരായ 35 പേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഞ്ചംഗ പാനൽ ഗവർണർക്ക് സമർപ്പിച്ചത്.പതിവിനു സെർച്ച് കമ്മിറ്റി അംഗങ്ങൾ നേരിട്ട് ഗവർണറെ സന്ദർശിച്ച് പാനൽ കൈമാറി..വിസി തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ച ലോക് ഭവന്റെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി നേടാനായില്ല. കോടതി വിധിക്ക് വിധേയമായാണ് ഗവർണർ വിസി നിയമന ഉത്തരവിറക്കിയത്.
മലപ്പുറം പുലാമന്തോൾ സ്വദേശിയായ ഡോ:രവീന്ദ്രൻ മദ്രാസ് ഐഐടി യിൽ നിന്നും പിഎച്ച് ഡി നേടിയ ശേഷം 2005ലാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ റീഡറായി നിയമിതനായത്. പിന്നീട് കെമിസ്ട്രി വിഭാഗം പ്രൊഫസറായി.ജർമ്മനിയിലെ ഗോട്ടിൻജൻ സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ വിസിറ്റിംഗ് സയന്റിസ്റ്റായും,അമേരിക്കയിലെ നോർത്ത് കരോലിന സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റായും, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് & ടെക്‌നോളജിയിൽ ശാസ്ത്രജ്ഞനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പട്ടാമ്പി ഗവ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.ആർ.രശ്മി ഭാര്യ.ബാംഗ്ലൂർ ഐ ബിഎമ്മിൽ കമ്പ്യൂട്ടർ വിദഗ്ധ ലക്ഷ്മി, വിദ്യാർത്ഥിയായ ഗൗരീശങ്കർ എന്നിവർ മക്കൾ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |