
ഹൃദയാഘാതമുണ്ടായ 206 പേരുടെ ജീവൻ രക്ഷിച്ചു.
തിരുവനന്തപുരം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്. പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 64,754 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി.
ഹൃദയാഘാതമുണ്ടായ 206 പേരുടെ ജീവൻ രക്ഷിച്ചു. 131 പേർക്ക് അപസ്മാരത്തിന് ചികിത്സ നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 891 പേരെ എമർജൻസി മെഡിക്കൽ സെന്ററുകളിൽ നിന്നും ശബരിമലയിലെ മറ്റ് ആശുപത്രികളിലേക്കും 834 പേരെ ശബരിമല ആശുപത്രിയിൽ നിന്നും മറ്റാശുപത്രികളിലേക്കും റഫർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |