
യുവതീ യുവാക്കൾക്ക് കേന്ദ്രസർക്കാർ ജോലി നേടാൻ അവസരം. കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് തസ്‌തികകളിലേക്കാണ് തൊഴിലവസരം. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ജനുവരി 31ഓടെ വിജ്ഞാപനം പുറത്തിറങ്ങും. ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
കേരളത്തിൽ ഇത്തവണ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്‌തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണിത്.
കേരള സർക്കിളിൽ ഏകദേശം 1691 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകർ എസ്‌എസ്‌എൽസി പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. 18നും 40നും ഇടയിലാണ് പ്രായപരിധി. എസ്‌സി /എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.
പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം. ബിപിഎം തസ്തികയ്ക്ക് 12,000 - 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. എബിപിഎം /ഡാക് സേവക് തസ്തികകൾക്ക് 10,000 - 24,470 രൂപ വരെയുമാണ് ലഭിക്കുക. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള അറിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |