
നാരുകളും പ്രോട്ടീനും ധാതുക്കളും നിറഞ്ഞതാണ് ഗോതമ്പ്. ഗോതമ്പ് മാവിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാനും പലരും ഗോതമ്പിനെ ആശ്രയിക്കാറുണ്ട്. അതിനാൽതന്നെ മിക്ക വീടുകളിൽ രാത്രിയിൽ ഇപ്പോൾ ചപ്പാത്തിയാണ് കഴിക്കുന്നത്. എന്നാൽ ഗോതമ്പ് മാവ് തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് ഉറപ്പാണ്.
ഗോതമ്പ് മാവ് എന്ന പേരിൽ പല വ്യാജൻ മാവുകളും ഇന്ന് വിപണിയിലുണ്ട്. ഗോതമ്പ് മാവിലെ തവിട് നീക്കം ചെയ്യുകയോ മറ്റ് വസ്തുക്കൾ ചേർക്കുകയോ ചെയ്താമ് വ്യാജൻ മാവ് വിപണിയിൽ എത്തുന്നത്. ഇത്തരം മാവ് ശരീരത്തിന് ദോഷമാണ്. നമ്മൾ വാങ്ങിയ ഗോതമ്പ് മാവ് നല്ലതാണോയെന്ന് എങ്ങനെ അറിയാമെന്നാണോ നിങ്ങളുടെ സംശയം? അതിന് ചില പൊടിക്കെെകൾ ഉണ്ട്.
അതിൽ ഒന്നാണ് വാട്ടർ ടെസ്റ്റ്. ഇതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഗോതമ്പ് മാവ് ഇടണം. മാവ് ഇടുമ്പോൾ ഇത് താഴെ അടിയുകയും മുകളിൽ തവിട് പൊങ്ങിക്കിടക്കുകയും ചെയ്താൽ അത് ശുദ്ധമാണ്. എന്നാൽ മാവ് വെള്ളത്തിൽ കലങ്ങുകയും അവശിഷ്ടങ്ങൾ അടിയിൽ അടിയുകയും ചെയ്താൽ അതിൽ മായം ഉണ്ടെന്ന് ഉറപ്പിക്കാം. ഇത്തരത്തിൽ മായം ചേർത്ത ആഹാരം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
അടുത്തത് നാരങ്ങാ നീര് ടെസ്റ്റാണ്. ഒരു സ്പൂൺ മാവിൽ അൽപം നാരങ്ങാ നീര് ഒഴിക്കുക. മാവിൽ നിന്ന് കുമിളകൾ വരുന്നുണ്ടെങ്കിൽ അതിൽ ചോക്ക് പൗഡറോ കാൽസ്യം കാർബണേറ്റോ കലർന്നിട്ടുണ്ടെന്ന് മനസിലാക്കുക. ഇല്ലെങ്കിൽ കുറച്ച് ഗോതമ്പ് മാവെടുത്ത് ചവയ്ക്കുക. മായം കലർന്ന മാവ് ആണെങ്കിൽ മണൽ കടിക്കുന്നത് പോലെ തരിതരിപ്പും രുചിക്കുറവും അനുഭവപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |