
ഓരോ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തുന്നത്. ഇതിൽ തന്നെ ഏത് ജില്ലയാണ് ഇവർക്ക് പ്രിയമെന്ന് അറിയാമോ? കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ തിരഞ്ഞെടുത്ത സ്ഥലം ഇടുക്കിയിലെ മൂന്നാറാണ്. 2025 ജനുവരി മുതൽ ജൂൺ വരെ 1.23 കോടി വിനോദ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. അതിൽ 1.19 കോടി പേർ ആഭ്യന്തര സഞ്ചാരികളും 3,83,000 പേർ വിദേശികളും. 21,79,566 ആഭ്യന്തര സഞ്ചാരികളാണ് ഇടുക്കിയിലെത്തിയത്. രണ്ടാം സ്ഥാനത്ത് എറണാകുളം(21,30,040) മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം(2,10,227).
അതേസമയം, ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വർദ്ധനവുണ്ടായത്. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത് എത്തുന്നവർക്ക് പുറമേ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി മൂന്നാർ തിരഞ്ഞെടുക്കുന്നു. ഇതിനാൽ റിസോർട്ട് ഒന്നാകെ ബുക്ക് ചെയ്യുന്നതിലൂടെ വരുമാനത്തിലും വർദ്ധനവുണ്ടയിട്ടുണ്ട്.
തലസ്ഥാനത്ത് ഹെറിറ്റേജ് ടൂറിസം
കോവളം,വർക്കല,പൊൻമുടി തുടങ്ങിയവക്ക് പുറമേ ഹെറിറ്റേജ് ടൂറിസം ഉയർത്തിക്കാട്ടിയതാണ് തലസ്ഥാന ജില്ലയ്ക്ക് ഗുണകരമായതെന്ന് ടൂറിസം വകുപ്പ്. ഉത്തരേന്ത്യയിൽ നിന്നും മുതിർന്നവരുടെ കൂട്ടായ്മകൾ ഹെറിറ്റേജ് ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകിയതും സഞ്ചാരികളുടെ കുത്തൊഴുക്കിന് കാരണമായി.
2022ന് ശേഷം വർദ്ധന
2022ന് ശേഷമാണ് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. 2024ൽ 2.22കോടി ആഭ്യന്തര സഞ്ചാരികളും 7,38,374 വിദേശികളും ഉൾപ്പെടെ 2.29കോടി പേരെത്തി. 2024ലെ ടൂറിസം മേഖലയി വരുമാനം 45,053.61 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
