
മമ്മൂട്ടി നായകനായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് എറണാകുളത്ത് ആരംഭിക്കും. മമ്മൂട്ടി ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും.
മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയിൽ ആരംഭിക്കും. മോഹൻലാലും ഇന്ന് തന്നെ ജോയിൻ ചെയ്യും. മമ്മൂട്ടി ചിത്രത്തിൽ ഗ്രേസ് ആന്റണിയും മോഹൻലാൽ ചിത്രത്തിൽ മീര ജാസ്മിനും നായിക.ഡേറ്റ് ക്ളാഷിനെ തുടർന്ന് അടൂർ- മമ്മൂട്ടി ചിത്രത്തിൽനിന്ന് നയൻതാര പിൻമാറുകയായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാലും തരുൺമൂർത്തി ചിത്രത്തിൽ ഷാജികുമാറും ആണ്. യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ മുജീബ് മജീദ് ആണ് അടൂർ ചിത്രത്തിന് പശ്ചാത്തല സംഗീതം.
സൂപ്പർ ഹിറ്റായ കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം, എക്കോ, കളങ്കാവൽ, ഇന്നലെ റിലീസ് ചെയ്ത ചത്താപച്ച എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് മുജീബ് മജീദ്. ഒരുമാസം നീണ്ടുനിൽക്കുന്ന ചിത്രീകരണം ആണ് അടൂർ ചിത്രത്തിന്. 35 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാകും. വയനാട് ആണ് മറ്റൊരു ലൊക്കേഷൻ. ഇന്ദ്രൻസ്, അലിയാർ, നന്ദു, പി. ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. എക് സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂര്, അതേസമയം ഇത് അഞ്ചാം തവണയാണ് മോഹൻലാലും മീര ജാസ്മിനും ഒരുമിക്കുന്നത്. മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന: രതീഷ് രവി. ജേക്സ് ബിജോയ് ആണ് സംഗീതം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |