
നടൻ വിജയും നടി തൃഷയും ഒരു വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ നടൻ പാർത്ഥിപൻ കഴിഞ്ഞദിവസം നടത്തിയ പരോക്ഷ പരാമർശം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഗലാട്ട അവാർഡ്സ് 2026 വേദിയിലായിരുന്നു നടന്റെ വിവാദ പരാമർശം. പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യത്തിന് പാർത്ഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് തൃഷ.
വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും പാർത്ഥിപനോട് ചോദിച്ചിരുന്നു. അതിനിടെ പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യം വന്നു. ഒപ്പം പിന്നിലെ സ്ക്രീനിൽ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാർത്ഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. 'കുന്ദവെെയോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ നല്ലത്. വീടിന് പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്'-എന്നാണ് നടൻ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിന് സമൂഹമാദ്ധ്യമക്കുറിപ്പിലൂടെയാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്.
"ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യർത്ഥന പ്രകാരം അവസാന നിമിഷം എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതായി അടുത്തിടെ നടന്ന ഒരു പരിപാടിയുടെ സംഘാടകർ എന്നെ അറിയിച്ചു. ഒരു അഭിപ്രായത്തെ ബുദ്ധിപരമോ നർമ്മപരമോ ആക്കാൻ ഒരു മൈക്രോഫോണിന് സാധിക്കില്ല. അത് മണ്ടത്തരത്തെ കൂടുതൽ ഉച്ചത്തിലാക്കുന്നു. അറിവില്ലാത്ത അസഭ്യ വാക്കുകൾ അവർ ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതൽ വെളിവാക്കുന്നത്"- എന്നായിരുന്നു തൃഷയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
