
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഗൃഹസന്ദർശന പരിപാടി അവലോകനത്തിനും മേഖല ജാഥകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.നാളെ സംസ്ഥാന സമിതി യോഗം കൂടും.ഫെബ്രുവരി ഒന്നിനാണ് എൽ.ഡി.എഫിന്റെ വടക്കൻ മേഖലജാഥ ആരംഭിക്കുന്നത്.നാലിന് തെക്കൻ മേഖലജാഥയും ആറിന് മദ്ധ്യമേഖല ജാഥയും ആരംഭിക്കും.തിരുനന്തപുരത്ത് കൂടിയ സി.പി.എം സെൻട്രൽ കമ്മിറ്റിക്ക് (സി.സി) ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇന്നത്തേത്.കേന്ദ്ര കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചർച്ച ചെയ്യുക.രണ്ട് യോഗങ്ങളിലും പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |