
പത്തനംതിട്ട: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2025 അദ്ധ്യയന വർഷത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും, കർഷകത്തൊഴിലാളിയാണെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോം ww.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫെബ്രുവരി 16 വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോൺ: 04682327415.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |