
പത്തനംതിട്ട: ഒൻപതാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം നടപ്പാക്കാത്തതിൽ കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. രക്ഷാധികാരി ഡോ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. രജിത.ടി.വർഗീസ് അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ.സെബി മുഖ്യ പ്രഭാഷണം നടത്തി. ഡോ.സി.എ.പാർവതി, ഡോ. ഹരികുമാർ നമ്പൂതിരി, ഡോ.എസ്.ഷൈൻ, ഡോ.വാഹിദ റഹ്മാൻ, ഡോ.എം.മനോജ്, ഡോ.വി.ആനന്ദ്, ഡോ.മീര രവീന്ദ്രൻ, ഡോ.എൽ.ഹേമ, ഡോ.കെ.എൽ.കാർത്തിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |