
ജയറാം, കാളിദാസ് ജയറാം എന്നിവർ പ്രധാന വേഷത്തിൽഎത്തുന്ന ആശകൾ ആയിരം എന്ന ചിത്രത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസ് ചെയ്തു.ആഘോഷം തീർക്കുന്നതാണ് ഗാനം. നായകനായ ശേഷം ജയറാമിനൊപ്പം കാളിദാസ് അഭിനയിക്കുന്ന ചിത്രം ആണ് ആശകൾ ആയിരം. ഇരുവരും അച്ഛനും മകനുമായി വീണ്ടും സ്ക്രീനിൽ എത്തുന്നു. ഫെജോ, വിപിൻ കെ. ശശിധരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.ഷറഫു, ഫെജോ എന്നിവരാണ് രചന .സംഗീത സംവിധാനം സനൽ ദേവ് നിർവഹിക്കുന്നു.ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം ഫെബ്രുവരി 6ന് റിലീസ് ചെയ്യും. ആശ ശരത്,ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന.ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്തണി ജോസഫ്, സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു പ്രോജക്റ്റ്ഡിസൈനർ :ബാദുഷ.എൻ.എം,ഗാനരചന : മനു മഞ്ജിത്, ബി.കെ. ഹരിനാരായണൻ,
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ് പി. ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |