
താടി വടിച്ച് മിശ പിരിച്ച് ഗംഭീര മേക്കോവറിൽ എത്തിയ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ ന്യൂ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എൽ366 എന്ന ഹാഷ്‌ടാഗിൽ ചുമ്മാ എന്ന തലവാചകത്തോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള മോഹൻലാലിന്റെ ലുക്കാണിത്. ഇപ്പോഴിതാ നടി സരിത ബാലകൃഷ്ണൻ മോഹൻലാലിന്റെ പുതിയ ലുക്കിനെ കുറിച്ച് പങ്കുവച്ച് കുറിപ്പ് ശ്രദ്ധ നേടുകയാണ്.
"താടി വന്നതോടെ മുഖത്തെ ഭാവം പോയി", "പഴയ ലാലേട്ടനെ കാണാനില്ല", "ഇനി ആ മുഖം തെളിയുമോ?"... എന്തെല്ലാം വിലാപങ്ങളായിരുന്നു സോഷ്യൽ മീഡിയയിലെന്ന് സരിത പറയുന്നു. സോഷ്യൽ മീഡിയയിലെ 'സൗന്ദര്യ സംരക്ഷണ വിദഗ്ദ്ധർ' അദ്ദേഹത്തിന്റെ താടിയിൽ തൂങ്ങി നടത്തിയ വിമർശനങ്ങൾ ചില്ലറയല്ല. ലാലേട്ടൻ എന്ന നടൻ ആ താടിക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് വരെ വിധിയെഴുതിയവരുണ്ട്. ഇന്നിതാ, ഒറ്റ ഫോട്ടോയിലൂടെ വിമർശകരുടെ ആ വായടപ്പിച്ചിരിക്കുന്നുവെന്നും താടി വടിച്ചപ്പോൾ തെളിഞ്ഞത് പഴയ ആ കള്ളച്ചിരി മാത്രമല്ല, വിമർശകരുടെ അബദ്ധധാരണകൾ കൂടിയാണെന്നും സരിത ചൂണ്ടിക്കാട്ടുന്നു.
സരിത ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
വർഷങ്ങളായി കേരളത്തിലെ സിനിമാ ചർച്ചകളിലെ ഏറ്റവും വലിയ "ദേശീയ പ്രശ്നം" ലാലേട്ടന്റെ താടിയായിരുന്നു. അഭിനയത്തേക്കാൾ, സിനിമയുടെ കഥയേക്കാൾ, എന്തിന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കാൾ വരെ ചിലർക്ക് ആധി ആ താടിയിലായിരുന്നു.
"താടി വന്നതോടെ മുഖത്തെ ഭാവം പോയി", "പഴയ ലാലേട്ടനെ കാണാനില്ല", "ഇനി ആ മുഖം തെളിയുമോ?"... എന്തെല്ലാം വിലാപങ്ങളായിരുന്നു! സോഷ്യൽ മീഡിയയിലെ 'സൗന്ദര്യ സംരക്ഷണ വിദഗ്ദ്ധർ' അദ്ദേഹത്തിന്റെ താടിയിൽ തൂങ്ങി നടത്തിയ വിമർശനങ്ങൾ ചില്ലറയല്ല. ലാലേട്ടൻ എന്ന നടൻ ആ താടിക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് വരെ വിധിയെഴുതിയവരുണ്ട്.
ഇന്നിതാ, ഒറ്റ ഫോട്ടോയിലൂടെ ആ വായടപ്പിച്ചിരിക്കുന്നു.
താടി വടിച്ചപ്പോൾ തെളിഞ്ഞത് പഴയ ആ കള്ളച്ചിരി മാത്രമല്ല, വിമർശകരുടെ അബദ്ധധാരണകൾ കൂടിയാണ്. 'ലൂസിഫർ' മുതൽ ഇങ്ങോട്ട് ആ താടി അദ്ദേഹത്തിന്റെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. അത് ആ കഥാപാത്രങ്ങൾ ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ 'നേരു' പോലൊരു സിനിമ വന്നപ്പോൾ നമ്മൾ കണ്ടതാണ്, താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ കണ്ണുകളിലെ മാജിക് അവിടെത്തന്നെ ഉണ്ടെന്ന്.
ഇപ്പോൾ താടി മാറി. വിന്റേജ് ലുക്ക് തിരികെ വന്നു.
ഇതോടെ യഥാർത്ഥത്തിൽ പണി കിട്ടിയത് ലാലേട്ടനല്ല, അദ്ദേഹത്തെ കുറ്റം പറയാൻ വേണ്ടി മാത്രം ഡാറ്റ പാക്ക് ചെയ്തു വെച്ചിരിക്കുന്ന വിമർശകർക്കാണ്. അവരുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ?
ഇനി എന്തിനെ കുറ്റം പറയും?
അടുത്ത പടം ഇറങ്ങുമ്പോൾ "മീശയുടെ നീളം കൂടിപ്പോയി" എന്ന് പറയുമോ? അതോ "കവിളിലെ ആ ചെറിയ കുഴി അഭിനയത്തെ ബാധിക്കുന്നു" എന്ന് പറയുമോ? പക്ഷേ, ഓർക്കുക— മോഹൻലാൽ എന്ന വിസ്മയം കുടികൊള്ളുന്നത് താടിയിലോ മീശയിലോ അല്ല. അത് ആ പ്രതിഭയിലാണ്. വേഷം ഏതായാലും, ലുക്ക് ഏതായാലും, "ലാലേട്ടൻ ഈസ് ലാലേട്ടൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |