
വി. കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ ആയി മാറി. അദ്ദേഹം നടത്തിയ പരസ്യ അഭിപ്രായപ്രകടനം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. രക്തസാക്ഷി ഫണ്ട് പിരിച്ച് ഒരു നയാപൈസ ദുർവിനിയോഗം ചെയ്തിട്ടില്ല. പാർട്ടിയിലെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. രണ്ട് കമ്മിഷനുകൾ അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ്. അതിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും. യഥാസമയം കണക്ക് അവതരിപ്പിച്ചില്ല എന്നാണ് പാർട്ടി കണ്ടെത്തിയത്. അതിന്മേൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്.
എം.വി. ജയരാജൻ
സി.പി.എം സംസ്ഥാന
സെക്രട്ടറിയേറ്റംഗം
ഇന്ത്യ ജനങ്ങളുടെ
നിശ്ചയദാർഢ്യത്തിന്റെ
ഫലം
സ്വാതന്ത്ര്യമെന്നത് അവകാശമാണ്. അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ. പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലേക്ക് നാം കടക്കുകയാണ്. എല്ലാ ജനങ്ങൾക്കും തുല്യ പരിഗണനയും നീതിയും അവകാശങ്ങളും ഉറപ്പുനൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. അധികാരഭ്രമം മൂലം വെട്ടിപ്പിടിക്കലുകളും യുദ്ധക്കെടുതികളും കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യമാണിന്ന് ലോകമെമ്പാടും. അത്തരം സന്ദർഭങ്ങൾ നമുക്കിടയിലുണ്ടാകാതെ ജനാധിപത്യത്തെയും സാധാരണക്കാരന്റെ അവകാശങ്ങളെയും സംരക്ഷിക്കുന്നത് ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളുമാണ്.
-എ.എൻ.ഷംസീർ
സ്പീക്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |