
മമ്മൂട്ടി നായകനായി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്‌ചേഴ്സ്. മാർക്കോ, കാട്ടാളൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റ്‌സ് പിൻമാറിയതിനെ തുടർന്നാണ് ഖാലിദ് റഹ്‌മാൻ കൂടി നിർമ്മാണ പങ്കാളിത്തമുള്ള പ്ലാൻ ബി മോഷൻ പിക്‌ചേഴ്സ് ചുമതല ഏറ്റെടുത്തത്. പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കംആണ് ക്യൂബ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെ പിന്മാറ്റത്തിന് കാരണം എന്നാണ് വിവരം.ഇതു സംബന്ധിച്ച് ഒരു സമവായത്തിൽ എത്തിച്ചേരാൻ ഇരുവർക്കും കഴിഞ്ഞില്ല. അതേസമയം ക്യൂബ്സ് എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് മമ്മൂട്ടി നായകനായ മറ്റൊരു ചിത്രംഅണിയറയിൽ ഒരുങ്ങുന്നുണ്ട്. അൻവർ റഷീദ്, ഹനീഫ് അദേനി എന്നിവരുടെ പേരുകളാണ് സംവിധായകരായി ഉയരുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ളിൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ആലപ്പുഴ ജിംഖാന നിർമ്മിച്ചതും പ്ളാൻ ബി മോഷൻ പിക്‌ചേഴ്സ് ആയിരുന്നു. ആലപ്പുഴ ജിംഖാംനയ്ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നസ്ളിൻ, ആസിഫ് അലി തുടങ്ങി നീണ്ട താരനിരയുണ്ട്. ആഗസ്റ്റിൽ മട്ടാഞ്ചേരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് സുഹാസ് - ഷറഫ് - നിയോഗ് കൃഷ്ണ എന്നിവർ ചേർന്നാണ് രചന. നിതീഷ് സഹദേവിന്റെ ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്റെ ചിത്രത്തിൽ ആണ് മമൂട്ടി അഭിനയിക്കുക. ഉണ്ട എന്ന ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
