SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.44 PM IST

കേരളകൗമുദി- സഫയർ മെഗാ സ്കോളർഷിപ്പ് ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നത് മാതൃകാപരം: മന്ത്രി ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഡോക്ടറും എൻജിനിയറുമാകാൻ കൊതിക്കുന്ന, സാമ്പത്തിക പ്രതിസന്ധികളാൽ ബുദ്ധിമുട്ടുന്ന പ്രതിഭകൾക്ക് തണലേകാൻ കേരളകൗമുദിയും സഫയർ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച സംസ്ഥാനതല മെഗാ സ്കോളർഷിപ്പ് പരീക്ഷയുടെ അവാർഡ് ദാനച്ചടങ്ങ് 'അച്ചീവേഴ്സ് ഡേ' തിരുവനന്തപുരം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

നാടിന്റെ ഭാവി വാഗ്ദാനങ്ങളായ മിടുക്കരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരളകൗമുദിയും സഫയറും ചേർന്ന് നടത്തുന്ന മെഗാ സ്കോളർഷിപ്പ് പദ്ധതി വിദ്യാഭ്യാസ രംഗത്ത് തന്നെ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് അറിവിന്റെ ലോകം വികസിപ്പിക്കാനും മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനും ഇത്തരം പരീക്ഷകൾ കുട്ടികളെ പ്രാപ്തരാക്കും. വിജയത്തിലൂടെ കുട്ടികൾ കഴിവ് മാത്രമല്ല, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസു കൂടിയാണ് തെളിയിച്ചത്. വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന അറിവ് നാടിന്റെ പുരോഗതിക്കും സാധാരണക്കാരുടെ ക്ഷേമത്തിനും കൂടി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി വി.എസ്. ശിവകുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ശ്രീനാരായണ ഗുരുദർശനങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾക്കാണ് കേരളകൗമുദി എന്നും സാക്ഷ്യം വഹിച്ചിട്ടുള്ളതെന്നും, 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരുവാക്യം ശിരസാവഹിക്കുന്നതിന്റെ ഉദാഹരണമാണ് സഫയറുമായി ചേർന്ന് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തുന്ന മെഗാ സ്കോളർഷിപ്പെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ കുട്ടികളുടെ ആഗ്രഹസാഫല്യത്തിന് വേദിയൊരുക്കുകയാണിവിടെ. സാമൂഹിക പ്രതിബദ്ധതയോടെ വളർന്നുവരുന്ന ഒരു തലമുറയെയാണ് ഇതിലൂടെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം കച്ചവടമായി മാറുന്ന കാലത്ത് ഓരോ വിദ്യാർത്ഥിയെയും പ്രത്യേകമായി പരിഗണിച്ച് അവരുടെ പോരായ്മകൾ പരിഹരിച്ച് മികവിലേക്ക് നയിക്കുന്ന സഫയറുമായി ചേർന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന് അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. ഏകാഗ്രതയോടെ പഠിച്ചാൽ ഏതൊരാൾക്കും കേരളത്തിൽ അവസരമുണ്ട്. സഫയറുമായി കൈകോർത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ്, സഫയർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി. സുനിൽകുമാർ, കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ, ഹെഡ് ഒഫ് ദ ഡിപ്പാർട്ട്മെന്റ് കെമിസ്ട്രി ഡോ. ജി.അജിത്ത് കുമാർ, ഹെഡ് ഒഫ് ദ ഡിപ്പാർട്ട് മെന്റ് സുവോളജി പ്രൊഫ. എം.ജയപ്രകാശ്, സി.ഇ.ഒ. സഫയർ ഫ്യൂച്ചർ അക്കാഡമി ടി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്കോളർഷിപ്പ് പരീക്ഷയിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി നടത്തിയ പരീക്ഷയിൽ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് സ്കോളർഷിപ്പ് നൽകിയത്. 2600 ലേറെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലെ വിദ്യാർത്ഥികളുടെ സമ്മാനദാനമാണ് നടന്നത്. വിവിധ സർക്കാർ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. സഫയർ സെമിത്ത് ബാച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച കൾച്ചറൽ ഫിയസ്റ്റയും നടന്നു.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.