SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ദിവാസ്വപ്‌നങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടർ നിരത്തിലേയ്‌ക്ക്, സ്വപ്നനേട്ടം ഓട്ടിസം ബാധിതരുടേത്

Increase Font Size Decrease Font Size Print Page
pic

കൊ​ച്ചി​:​ ​ഓ​ട്ടി​സ​വും​ ​ഡൗ​ൺ​ ​സി​ൻ​ഡ്രോ​മും​ ​ബാ​ധി​ച്ച​വ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​ല​ക്ട്രി​ക് ​സ്‌​കൂ​ട്ട​ർ​ ​നി​ര​ത്തി​ലി​റ​ങ്ങാ​ൻ​ ​ഒ​രു​ങ്ങു​ന്നു. ഭി​ന്നശേഷി​ക്കാരെ ചേർത്തുപി​ടി​ക്കുന്ന ഇ​ട​പ്പ​ള്ളി​യി​ലെ​ ​'​ഡേ​ ​ഡ്രീം​സ്'​ ​(​ദി​വാ​സ്വ​പ്ന​ങ്ങ​ൾ​)​ ​കൂ​ട്ടാ​യ്‌​മ​യാ​ണ് ​അ​ഭി​മാ​ന​നേ​ട്ട​ത്തി​ന് ​പി​ന്നി​ൽ.​ ​പ​തി​ന​ഞ്ചി​നും​ 40​ ​വ​യ​സി​നു​മി​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ 12​ ​പേ​രാ​ണ് ​ഇ​-​ ​സ്‌​കൂ​ട്ട​റു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.
ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ 86​ ​പാ​ർ​ട്സു​ക​ൾ​ ​യോ​ജി​പ്പി​ച്ചാ​ണ് ​സ്‌​കൂ​ട്ട​ർ​ ​നി​ർ​മ്മാ​ണം.​ ​പ്ര​തി​ദി​നം​ ​അ​ഞ്ചു​ ​സ്‌​കൂ​ട്ട​റു​ക​ൾ​ ​വ​രെ​ ​അ​സം​ബി​ൾ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നു​ണ്ട്.​ ​ബ്രാ​ൻ​ഡ് ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.​ ​തു​ട​ർ​ന്ന് ​വി​ല്പ​ന​ ​ന​ട​ത്തും.​ ​പ്ര​തി​ദി​ന​ ​വാ​ട​ക​യ്‌​ക്ക് ​സ്‌​കൂ​ട്ട​റു​ക​ൾ​ ​ന​ൽ​കാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.
ഇ​വ​ർ​ക്ക് ​ഉ​പ​ജീ​വ​ന​മാ​ർ​ഗം​ ​ല​ഭ്യ​മാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ഡേ​ ​ഡ്രീം​സ് ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ഓ​ട്ടി​സം,​ ​ഡൗ​ൺ​ ​സി​ൻ​ഡ്രോം​ ​ബാ​ധി​ത​ർ​ക്ക് ​പ​ഠ​ന​വും​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കു​ന്ന​ ​സം​ഘ​ട​ന​യാ​ണ് ​ഡേ​ ​ഡ്രീം​സ്.​ 2022​ൽ​ ​ആ​രം​ഭി​ച്ചു.​ ​ര​ക്ഷി​താ​ക്ക​ൾ,​ ​ഡോ​ക്‌​ട​ർ​മാ​ർ,​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​ർ,​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ദ്ധ്യാ​പ​ക​ർ,​ ​മ​ന​:​ശാ​സ്ത്ര​ജ്ഞ​ർ,​ ​തെ​റാ​പ്പി​സ്റ്റു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​അം​ഗ​ങ്ങ​ളാ​ണ്.

ഒന്നരമാസത്തെ

പരിശീലനം

12 പേർക്കും ഒന്നരമാസത്തെ പരിശീലനം നൽകി. പരീക്ഷണമായി നടത്തിയ അസംബ്ലിംഗ് വിജയമായതോടെ നിർമ്മാണത്തിലേക്ക് കടന്നു. പാർട്സുകൾ കൂട്ടിയോജിപ്പിക്കുന്ന രീതികൾ ഇവരുടെ രക്ഷിതാക്കളോട് ആദ്യം വിവരിച്ചു. സംസാരം പോലുള്ള പ്രശ്‌നങ്ങൾ നേരിടാൻ രക്ഷിതാക്കളുടെ സഹായത്തോടുകൂടി ഓട്ടിസം ബാധിതരെ പരിശീലിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. പരിശീലകന് നേരിട്ട് സംവദിക്കാൻ കഴിഞ്ഞതോടെ വിജയമായി.

''തുടക്കത്തിൽ അവർക്ക് മനസിലാക്കാൻ വിഷമമുണ്ടായിരുന്നു. താല്പര്യമായതോടെ അവർ വേഗത്തിൽ പഠിച്ചു

-വി.ഡി.അഭിലാഷ്,

പരിശീലകൻ,

ഷൈൻടെക് ബൈക്ക്സ്

''ഭിന്നശേഷിയുടെ പേരിൽ പൊതുവിദ്യാലയങ്ങൾ ഒഴിവാക്കിയവർക്കാണ് പഠനസൗകര്യവും തൊഴിൽ പരിശീലനവും നൽകുന്നത്. അവഗണിച്ചവരോട് മധുരപ്രതികാരം കൂടിയാണ് സ്‌കൂട്ടർ നിർമ്മാണം

-ബിജീഷ് കണ്ണാംകുളത്ത്

സ്ഥാപകൻ, ഡേ ഡ്രീംസ്

''പഠിച്ചെടുക്കാൻ സമയം വേണ്ടിവന്നെങ്കിലും കുട്ടികൾ ത്രില്ലിലാണ്. സമയം എടുത്തെങ്കിലും പുതിയ കാര്യം പഠിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം.

-സ്‌മിത സജിത്ത്

രക്ഷിതാവ്

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY