SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.46 PM IST

സ്ത്രീധനം കുറ്രമല്ലാതാക്കാൻ ശുപാർശ

Increase Font Size Decrease Font Size Print Page
s

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധന നിരോധന നിയമത്തിൽ നിന്ന് ഒഴിവാക്കാൻ കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീധനത്തെ സ്വത്തോ സെക്യൂരിറ്റിയോ ആയി കണക്കാക്കണമെന്നാണ് ശുപാർശ. അതേസമയം, വരനോ വരന്റെ കുടുംബമോ ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നും നിർദ്ദേശിച്ചു. സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന മൂന്നാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടെൽമി ജോളി നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഫെബ്രുവരി 11നകം സത്യവാങ്മൂലം ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.