SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.47 PM IST

ടിബറ്റൻ ദൈവദശകം ഇന്ന് ദലൈലാമയ്ക്ക് സമർപ്പിക്കും

Increase Font Size Decrease Font Size Print Page
w

തൃശൂർ: ശ്രീനാരായണഗുരു ദേവൻ രചിച്ച ദൈവദശകം ടിബറ്റൻ ഭാഷയിൽ മൊഴിമാറ്റിയ പതിപ്പ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമയ്ക്ക് ഇന്ന് സമർപ്പിക്കും. ഉത്തര കർണാടകയിലെ മുണ്ടഗോഡ് ടിബറ്റൻ സെറ്റിൽമെന്റിലെ ആശ്രമത്തിൽ രാവിലെ ഒൻപതിന് ശിവഗിരി മഠത്തിലെ സ്വാമി ദിവ്യാനന്ദ ഗിരിയാണ് സമർപ്പിക്കുക. ദൈവദശകം 104 ഭാഷകളിൽ മൊഴിമാറ്റി ലോകം മുഴുവൻ പ്രചരിപ്പിക്കുന്ന ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് ടിബറ്റൻ ഭാഷയിലുള്ള സമർപ്പണം.

104 ഭാഷകളിൽ ദൈവദശകം സമാഹരിക്കുന്നതിന് നേതൃത്വം നൽകിയ ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. ടിബറ്റൻ ഗവ. മുൻ ധനകാര്യ മന്ത്രി കർമശേഷി ആണ് ടിബറ്റൻ ഭാഷയിലേക്ക് മൊഴിമാറ്റിയത്. ഗുരു നിത്യ ചൈതന്യയതി പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പാണ് ടിബറ്റൻ ഭാഷയിലേക്ക് ദൈവദശകം മൊഴിമാറ്റാൻ മൂലകൃതിയായി ഉപയോഗിച്ചത്. ഇറ്റാലിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തിയ ദൈവദശകം വത്തിക്കാനിൽ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ സമർപ്പിച്ചതോടെ പദ്ധതി ലോകശ്രദ്ധ നേടിയിരുന്നു.

മലയാളത്തിലെ ഒരു കൃതി ആദ്യമായാണ് നൂറിലേറെ ഭാഷകളിൽ മൊഴിമാറ്റുന്നത് എന്ന അപൂർവതയും ദൈവശകം പ്രാർത്ഥനയ്ക്കുണ്ട്. 64 വിദേശഭാഷകളിലും 40 ഇന്ത്യൻ ഭാഷകളിലുമാണ് ദൈവദശകം മൊഴിമാറ്റിയത്. ഈയിടെ ദൈവദശകം 100 പുസ്തകം യു.കെയിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.