കാളികാവ്: അഞ്ചുകൊല്ലമായി കാടുമൂടിക്കിടക്കുന്ന അവസ്ഥയിലാണ് കാളികാവ് ബ്ളോക്ക് മിനി വ്യവസായകേന്ദ്രം. വ്യവസായ കേന്ദ്രത്തിലെ ഭൂമി ലഭിക്കുന്ന സംരംഭകൻ ഭൂമിയുടെ മുഴുവൻ തുകയും രണ്ടു ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നതാണ് സർക്കാർ നയം. ഇത് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിനാലാണ്ആരും തിരിഞ്ഞു നോക്കാത്തതെന്ന് വിമർശകർ പറയുന്നു.മൊത്തം തുക കൂടുതൽ ഗഡുക്കളാക്കി തിരിച്ചു പിടിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന്അവശ്യമുയരുന്നുണ്ട്.ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ കാളികാവ് അരിമണലിൽ രണ്ടര കോടിയോളംരൂപ മുടക്കിയാണ് വ്യവസായ കേന്ദ്രം തുടങ്ങിയത്.ഇവിടേക്കാവശ്യമുള്ള വൈദ്യുതിയും റോഡും ലഭ്യമാക്കി. അതിനിടെ ബ്ലോക്കിന്റെ തന്നെ ഫണ്ട് 76 ലക്ഷം രൂപ മുടക്കിആർ.ആർ.എഫ് കെട്ടിടവും ഇതേ സ്ഥലത്ത് നിർമ്മിച്ചു.
കാട് വിഴുങ്ങിയ രണ്ടരകോടി
2019-20 വർഷത്തെ പ്രൊജക്ടിലാണ് വ്യവസായ പാർക്കിനായി കാളികാവ്ബ്ലോക്ക് പഞ്ചായത്ത് സ്ഥലം എറ്റെടുത്തത്. രണ്ടേക്കർ ഏഴ് സെന്റ് സ്ഥലത്താണ് വ്യവസായ പാർക്ക്
ചുറ്റുമതിൽ, ഗേറ്റ്, വാട്ടർ ടാങ്ക്, വൈദ്യുതിഎന്നിവയുടെ ചെലവടക്കം രണ്ടര കോടിയോളം രൂപ വ്യവസായ പാർക്കിനായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
വ്യവസായ കേന്ദ്രത്തിലേക്ക് ഇതു വരെ കുടിവെള്ളം പോലും എത്തിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |