SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.31 PM IST

തിരുവനന്തപുരത്ത് വി.എസ് സെന്റർ സ്ഥാപിക്കും

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് വി.എസ് സെന്റർ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 20കോടിരൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നഗരത്തിനുള്ളിൽ ഭൂമി കണ്ടെത്താനാണ് സർക്കാർ തീരുമാനം. വി.എസിന്റെ ഐതിഹാസികമായ സമര പോരാട്ടങ്ങളും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനുമാണ് സെന്റർ സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ ഫൗണ്ടേഷന് ഭൂമി നൽകാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ 25.36 ആർ ഭൂമിയാണ് കാനം രാജേന്ദ്രൻ ഫൗണ്ടേഷന് പാട്ടത്തിന് മന്ത്രിസഭായോഗം അനുവദിച്ചത്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY