SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.28 PM IST

വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ വിമർശനം; സി.പി.എം തിരഞ്ഞെടുപ്പ് പാർട്ടി,​ ചങ്ങാത്ത മുതലാളിത്തം

Increase Font Size Decrease Font Size Print Page

kunjikrishnna-

ടി.ഐ. മധുസൂദനന്റേത് ബൂർഷ്വാ ശൈലി

കണ്ണൂർ: സി.പി.എം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയ്ക്കും പാർട്ടി നേതൃത്വത്തിനും അതിരൂക്ഷ വിമർശനം. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഫെബ്രുവരി നാലിനാണ് പുറത്തിറങ്ങുന്നത്. കേരളത്തിലെ പാർട്ടിയിൽ ചങ്ങാത്ത മുതലാളിത്തം നിലനിൽക്കുന്നുവെന്നും സി.പി.എം തിരഞ്ഞെടുപ്പ് പാർട്ടിയായി മാറിയെന്നും 16 അദ്ധ്യായങ്ങളുള്ള പുസ്കകം വിമർശിക്കുന്നു.

ടി.ഐ. മധുസൂദനന്റേത് ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ്. എതിർക്കുന്നവരോട് മരണം വരെ പക വച്ചു പുലർത്തുന്നു. പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു.
ആശ്രിതരെ സൃഷ്ടിച്ച് അവരെ ഉപയോഗിച്ച് എതിരാളികൾക്കെതിരെ ക്യാമ്പയിൻ നടത്തുന്നു. സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകുന്നത് താനാണെന്ന ബോധം വളർത്തുന്നു.


2007ൽ മധുസൂദനൻ ഏരിയാ സെക്രട്ടറി ആയതുമുതലാണ് പയ്യന്നൂരിലെ പാർട്ടിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. സി.കൃഷ്ണൻ, വി.നാരായണൻ തുടങ്ങിയ നേതാക്കളെ അംഗീകരിക്കാൻ മധുസൂദനൻ തയ്യാറാകാത്തത് വിഭാഗീയതയ്ക്ക് കാരണമായി. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ഇടപെട്ടില്ല. എല്ലാകാലത്തും മധുസൂദനനെ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പുസ്തകം ആരോപിക്കുന്നു.

ഫെബ്രുവരി 4ന് വൈകിട്ട് നാലരയ്ക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യും. ഡോ. വി.എസ്. അനിൽകുമാറിന് ആദ്യപ്രതി കൈമാറിയാണ് പ്രകാശനം.

രക്തസാക്ഷി ഫണ്ടിന്റെ
വിശദമായ കണക്ക്

ഓഡിറ്റ് റിപ്പോർട്ട് പോലെയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗം. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ പുസ്തകത്തിലുണ്ട്. രസീത് ബുക്കുകൾ, കൗണ്ടർ ഫോയിൽ നമ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊ​ലീ​സ് ​സം​ര​ക്ഷ​ണ​ത്തി​ന്
ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ്

കൊ​ച്ചി​:​ ​സി.​പി.​എം​ ​പു​റ​ത്താ​ക്കി​യ​ ​ക​ണ്ണൂ​രി​ലെ​ ​നേ​താ​വ് ​വി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ന് ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​ത​നി​ക്കും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ജീ​വ​നു​ ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​കാ​ട്ടി​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സി​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ഫെ​ബ്രു​വ​രി​ ​നാ​ലി​ന് ​വൈ​കി​ട്ട് 5​ന് ​പ​യ്യ​ന്നൂ​ർ​ ​ഗാ​ന്ധി​പാ​ർ​ക്കി​ലാ​ണ് ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ര​ചി​ച്ച​ ​'​നേ​തൃ​ത്വ​ത്തെ​ ​അ​ണി​ക​ൾ​ ​തി​രു​ത്ത​ണം​'​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​കാ​ശ​നം.​ ​പാ​ർ​ട്ടി​ ​ര​ക്ത​സാ​ക്ഷി​ ​ധ​ന​രാ​ജി​ന്റെ​ ​പേ​രി​ലു​ള്ള​ ​ഫ​ണ്ട് ​സ​മാ​ഹ​ര​ണ​ത്തി​ൽ​ ​ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ന് ​പി​ന്നാ​ലെ​ ​ജ​നു​വ​രി​ 26​നാ​ണ് ​കു​ഞ്ഞി​കൃ​ഷ്ണ​നെ​ ​സി.​പി.​എം​ ​പു​റ​ത്താ​ക്കി​യ​ത്.​ ​ടി.​ഐ.​ ​മ​ധു​സൂ​ദ​ന​ൻ​ ​എം.​എ​ൽ.​എ​ ​അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു​ ​ആ​രോ​പ​ണം.
പു​സ്ത​കം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​രാ​ഗേ​ഷ്,​ ​പ​യ്യ​ന്നൂ​ർ​ ​ലോ​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​സ​ന്തോ​ഷ്,​ ​ടി.​ഐ.​ ​മ​ധു​സൂ​ദ​ന​ൻ​ ​എ​ന്നി​വ​രു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ത​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ക​യും​ ​പ​ട​ക്ക​മെ​റി​യു​ക​യും​ ​ചെ​യ്ത​താ​യി​ ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.​ ​ത​ന്നെ​ ​പി​ന്തു​ണ​ച്ച​യാ​ളു​ടെ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​വും​ ​ക​ത്തി​ച്ചു.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY