
തിരുവനന്തപുരം:ഡിസംബർ വരെയുള്ള വില സൂചിക അനുസരിച്ച് കേന്ദ്ര, സംസ്ഥാന ജീവനക്കാർക്ക് ജനുവരിയിലെ 2% ഡി.എ. നൽകുമെന്ന് സൂചന. രാജ്യത്ത് വിലക്കയറ്റ തോതിൽ കാര്യമായ മാറ്റമില്ലാത്തതാണ് ഡി.എ.കുറയാൻ കാരണം.വർഷത്തിൽ ജനുവരിയിലും ജൂലായിലുമാണ് ഡി.എ.പ്രഖ്യാപനം.
. വിലസൂചികയെ ഒരു വർഷത്തെ ശരാശരിയുമായി താരതമ്യം ചെയ്താണ് ഡി.എ.പോയിന്റ് നിശ്ചയിക്കുക. സൂചികയിൽ 148.2ആണ് വിലനിലവാരം.2.88ആണ് കഴിഞ്ഞ പന്ത്രണ്ട് മാസത്തെ ശരാശരി.ഇതുമായി താരതമ്യം ചെയ്താൽ 419.166 സൂചികയാണ് കേരളത്തിൽ ബാധകമാകുക.ഇതിനെ നിലവിലെ സൂചികയിൽ നിന്ന് കിഴിച്ചാണ് പുതിയ ശതമാനം കണ്ടെത്തുക.ഇതുപ്രകാരം 2% ആണ് ജനുവരിയിൽ ഡി.എ.,ഡി.ആർ. കിട്ടുക.
സംസ്ഥാന ജീവനക്കാർക്ക് അർഹതയുള്ളത് 35% ആണ്. രണ്ടു ശതമാനം കൂടി വന്നാൽ അത് 37% ആകും.നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് 22% മാത്രമാണ്. ബാക്കി കുടിശികയാണ്.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് നിലവിൽ 58% കിട്ടുന്നുണ്ട്. 2% കൂടി വന്നാൽ 60% ആകും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡി.എ.കുടിശിക ഗഡുക്കൾ പൂർണ്ണമായും കൊടുത്തുതീർക്കുമെന്ന് ബഡ്ജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.ഇതനുസരിച്ച് ,ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം കുടിശ്ശിക ഡി.എയുടെ ഒരു ഗഡു ആയ 3% നൽകാനാണ് തീരുമാനം. ഇതിന്,84 കോടി രൂപ വേണ്ടിവരും. അവശേഷിക്കുന്ന മുഴുവൻ ഡി.എ കുടിശ്ശികയും മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകുമെന്നാണ് വാഗ്ദാനം. പത്ത് ശതമാനത്തോളം ഡി.എ കുടിശ്ശികയാണ് മാർച്ചിൽ നൽകാനുള്ളത്. ഇതിന് 280 കോടി വേണ്ടിവരും.രണ്ടു മാസവും ഡി.എ. നൽകാൻ 364കോടി അധികം കണ്ടെത്തണം.പെൻഷൻകാരുടെ ഡി.ആർ. ഫെബ്രുവരിയിൽ 57കോടിയും മാർച്ചിൽ 190കോടിയും ചേർത്ത് ആകെ 247 കോടി വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |