SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.39 PM IST

കാരശേരി ബാങ്ക്: വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് തടഞ്ഞു

Increase Font Size Decrease Font Size Print Page
a

കൊച്ചി: കോഴിക്കോട് കാരശേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. 829 പുതിയ അംഗങ്ങളെ വഴിവിട്ട് ചേർത്തെന്നും ഭരണംപിടിക്കാനുള്ള നീക്കമാണ് ഭരണകക്ഷി നടത്തുന്നതെന്നും ആരോപിച്ച് മുക്കം സ്വദേശി ജി. അജിത്കുമാർ ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.

നിലവിൽ 771 എക്ലാസ് അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. കഴിഞ്ഞ നവംബർ 29ന് പ്രവർത്തന സമയത്തിനുശേഷം പുതിയ അംഗങ്ങളെ ചേർക്കുന്നതിനായി ബാങ്കിന്റെ നെല്ലിക്കാപറമ്പ് ശാഖയിലൂടെ ഇടപാടുകൾ നടന്നതടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വിലക്കിയത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ എതിർകക്ഷികൾക്ക് നിർദ്ദേശവും നൽകി. വിഷയം ഫെബ്രുവരി 11 ന് വീണ്ടും പരിഗണിക്കും. അതുവരെ വോട്ടർപട്ടിക പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദ്ദേശം. ഫെബ്രുവരി 22നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഹർജിക്കാരനുവേണ്ടി​ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY