SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കെഎസ്ആർടിസി ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം: വഴിതടഞ്ഞത്   അഞ്ച്  കിലോമീറ്ററോളം  

Increase Font Size Decrease Font Size Print Page
ksrtc-

കാസർകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിനെ അഞ്ച് കിലോമീറ്ററോളം ദൂരം കാറുകാരൻ മാർഗതടസം ഉണ്ടാക്കിയത്. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബസ് കാറിനെ മറികടന്നതാണ് കാർ ഡ്രൈവറെ പ്രകോപിപ്പിച്ചത്. തുടർന്ന് ബസിനെ വേഗത്തിൽ മറികടന്ന കാർ, പിന്നീട് ബസിനു മുന്നിൽ മാർഗതടസം സൃഷ്ടിക്കുകയായിരുന്നു. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ബസിനെ കടത്തിവിടാതെ വേഗത കുറച്ചും വളച്ചും കാറുകാരൻ അപകടഭീഷണി ഉയർത്തിയതായി ബസ് ജീവനക്കാർ പറയുന്നു.

ബസ് യാത്ര തടസപ്പെടുത്തിയതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനും ജീവനക്കാർ നീലേശ്വരം പൊലീസിൽ പരാതി നൽകി. കാർ ഓടിച്ചിരുന്നയാൾ കാഞ്ഞങ്ങാട് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

TAGS: NEELESHWARAM, LATESTNEWS, MALAYALAMNEWS, KERALANEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY