SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.22 PM IST

'ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു'

Increase Font Size Decrease Font Size Print Page
anaswara-rajan

അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്ന് നടി അനശ്വര രാജൻ. 'വിത്ത് ലവ്' എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്ന് നടി പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അനശ്വരയുടെ പ്രതികരണം.

'സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ തെറ്റായ ഈ പ്രചാരണം കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവൻ കേട്ട് അതിൽ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകൾ അടർത്തിയെടുത്ത് വളരെ ഗുരുതരസ്വഭാവമുള്ളതാണ് എന്ന് കണക്കാക്കി നൽകിയ വാർത്ത തെറ്റിദ്ധിരിപ്പിക്കുന്നതാണ്. ഇത് മാദ്ധ്യമപ്രവർത്തനമല്ല. വാർത്തയിൽ ​ എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഇത് കേവലം ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമാണ്. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു' - നടി കുറിച്ചു. വാർത്താകാർഡിന്റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു അനശ്വരയുടെ പ്രതികരണം. 'ചിത്രത്തിന്റെ സെറ്റിൽ മറ്റുള്ളവരുമായി വെെബ് സെറ്റാകാൻ മണ്ടിയെ പോലെ അഭിനയിച്ചു' എന്നായിരുന്നു വാർത്ത.

തമിഴിലെ ബ്ലോക് ബസ്റ്റർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് 'വിത്ത് ലവ്' ചിത്രത്തിലെ നായകൻ. ചിത്രം ഫെബ്രുവരി ആറിന് ലോകവ്യാപകമായി റിലീസ് ചെയ്യും. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് 'വിത്ത് ലവ്'.റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്നു.

TAGS: ANASWARA RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY