SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.34 PM IST

വീട്ടിൽ പണം കുമിഞ്ഞുകൂടും; അടുക്കളയിൽ ഈ സാധനങ്ങൾ ശരിയായി സൂക്ഷിച്ചാൽ മാത്രം മതി

Increase Font Size Decrease Font Size Print Page
kitchen

വീട്ടിൽ മാത്രമല്ല നമ്മുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരു വീടിന്റെ നിർമ്മാണം മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. സമാധാനം, ആരോഗ്യം, പണം, സന്തോഷം എന്നിവ കുടുംബാംഗങ്ങൾക്ക് ഉണ്ടാക്കാൻ വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ പാലിക്കുന്നത് നല്ലതാണ്.

ചില വസ്തുക്കൾ വീട്ടിൽ അടുത്തടുത്ത് സൂക്ഷിക്കുന്നത് നെഗറ്റീവ് എന‌ർജി വർദ്ധിപ്പിക്കുമെന്ന് വാസ്തുവിൽ പറയുന്നു. ഇങ്ങനെ വയ്ക്കുന്നത് മിക്ക ജോലികളിലും തടസത്തിനും കാരണമാകുമെന്നാണ് വിശ്വാസം. അവ എന്തൊക്കെയാണെന്ന് അറിയാമോ? ഉപ്പും മഞ്ഞളുമാണ് ആ വസ്തുക്കൾ. ഉപ്പും മഞ്ഞളും അടുത്ത് സൂക്ഷിക്കുന്നത് വീട്ടിൽ ദൗർഭാഗ്യം വർദ്ധിപ്പിക്കുമെന്ന് വാസ്തുവിൽ പറയുന്നു. ഉപ്പും മഞ്ഞളും ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ തമ്മിൽ നല്ല അകലവും വേണം. ഇല്ലെങ്കിൽ പണത്തിന് തടസം നേരിടുമെന്നും ജ്യോതിഷികൾ പറയുന്നു

ഇതുമാത്രമല്ല ഫ്രിഡ്ജിന് മുകളിൽ സാധനങ്ങൾ അടുക്കിവയ്ക്കുന്നതും വീടിന് ദോഷമാണെന്നാണ് വസ്തുശാസ്ത്രത്തിൽ പറയുന്നു. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഇത്തരത്തിൽ ഫ്രിഡ്‌ജിന് മുകളിൽ സാധനങ്ങൾ വയ്ക്കുന്നത് വീട്ടിലെ ഊർജ്ജപ്രവാഹത്തെ തടയുമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. അതിനാൽ ഫ്രിഡ്ജിന് മുകളിൽ ഇത്തരം സാധനങ്ങൾ വയ്ക്കുന്നത് ഒഴിവാക്കുക.

വാസ്തുപ്രകാരം ഫ്രിഡ്ജ് വെെദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ മുകളിൽ ഭാരമേറിയ സാധനങ്ങളോ അനാവശ്യ വസ്തുക്കളോ വയ്ക്കുന്നത് വീട്ടിലെ പോസ്റ്റീവ് എനർജിയെ നശിപ്പിക്കുകയും മാനസിക സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

TAGS: VASTU, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY