
തിരുവനന്തപുരം: ഉപമുഖ്യമന്ത്രി പദത്തിന് മുസ്ലീം ലീഗിന് അവകാശമുണ്ടെന്ന കെ.എൻ.എ. ഖാദറിന്റെ വാദം, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും കാര്യങ്ങൾ നടത്തുക എന്നതിന്റെ സൂചനയാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. കോൺഗ്രസ് മുന്നണിയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ലീഗിന്റെ നിയന്ത്രണത്തിലുള്ള നാമമാത്ര നേതൃത്വം ആയിരിക്കും കോൺഗ്രസ്. ഭരിക്കുന്നത് ലീഗ് ആയിരിക്കും. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.
നിതിൻ നബിന്
സംസ്ഥാനത്ത് സ്വീകരണം
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായതിനുശേഷം ആദ്യമായി സംസ്ഥാനത്തെത്തുന്ന നിതിൻ നബിന് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വീകരണം നൽകും. ഉച്ചയ്ക്ക് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹത്തിന്, സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ സ്വീകരണം നൽകും. എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് ബൂത്തുതല അദ്ധ്യക്ഷൻമാരുടെ യോഗത്തിലും ബി.ജെ.പി സംസ്ഥാന കോർ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും.
7ന് രാവിലെ കാലടി ആദിശങ്കര ജന്മഭൂമിയിൽ സന്ദർശനം നടത്തിയശേഷം തൃശൂരിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുബഡ്ജറ്റ് ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് തൃശൂർ നിയമസഭ മണ്ഡല നേതൃയോഗത്തിൽ പങ്കെടുത്തശേഷം നെടുമ്പാശേരി വഴി ഡൽഹിക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |