
കൊച്ചി: കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്യുന്ന സർക്കാരിന്റെ ഹർജിയിൽ പുതിയ വി.സി ഡോ.പി. രവീന്ദ്രനെയും ഹൈക്കോടതി കക്ഷി ചേർത്തു. സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, ചാൻസലറായ ഗവർണർ തിരക്കിട്ട് നിയമനം നടത്തിയതിനെയാണ് ഉപഹർജിയിലൂടെ സർക്കാർ ചോദ്യം ചെയ്യുന്നത്.
വി.സി നിയമനത്തിനായി സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡോ.പി. രവീന്ദ്രനെ നിയമിച്ചത്. വി.സി നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ ചാൻസലർക്ക് നിയമപരമായി അധികാരമുണ്ടെങ്കിൽ ബോദ്ധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഉപഹർജി വിശദ വാദത്തിനായി 10ലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |