
ഒഴിവായത് വൻദുരന്തം
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഫയർഫോഴ്‌സെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണം.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫ് മാത്രമാണുണ്ടായിരുന്നത്. അമോണിയ ശ്വാസകോശത്തെ ഉൾപ്പെടെ മാരകമായി ബാധിക്കും. വിവരമറിഞ്ഞ് തൃശൂർ, പുതുക്കാട് സ്റ്റേഷനിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറിയിൽ ആവശ്യമായ സുരക്ഷാ സംവിധാനമില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |