
ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ കേരളെ അവഗണിച്ചെന്നാരോപിച്ച് യു.ഡി.എഫ് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിലപാട് 'കേരള വിരുദ്ധ'മാണെന്ന് എംപിമാർ കുറ്റപ്പെടുത്തി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ ടി മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, അബ്ദുൽ സമദാനി, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ജെബി മേത്തർ, അഡ്വക്കേറ്റ് ഹാരിസ് ബിരാൻ തുടങ്ങിയവരാണ് പ്ളക്കാർഡുകളുമേന്തി പ്രതിഷേധിച്ചത്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് എം.പിമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |