SignIn
Kerala Kaumudi Online
Monday, 16 February 2026 1.09 AM IST

14 മീറ്റർ നീളം, ആയിരക്കണക്കിന് ടൺ ഭാരം, വമ്പൻ ജീവിയെ കണ്ട് അമ്പരന്ന് ജനം

Increase Font Size Decrease Font Size Print Page
cmfri-

കൊച്ചി: രണ്ട് കൊല്ലം മുമ്പ് കോഴിക്കോട് വെള്ളയിൽ ബീച്ചിൽ അടിഞ്ഞ തിമിംഗില അസ്ഥികൂടം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) പ്രദർശിപ്പിച്ചു. കടൽ ഭീമനായി അറിയപ്പെടുന്ന ബ്രൈഡ്സ് തിമിംഗിലത്തിന്റെ 14 മീറ്റർ നീളമുള്ള അസ്ഥികൂടമാണ് ഏകദിന ഓപൺഹൗസിൽ പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കിയത്.

വന്യവനംജീവി വകുപ്പിന്റെ കൈവശമായിരുന്ന തിമിംഗിലത്തിന്റെ അവശിഷ്ടം പിന്നീട് സി.എം.എഫ്.ആർ.ഐയ്ക്ക് കൈമാറി. വിവിധ ഭാഗങ്ങളായി സൂക്ഷിച്ചിരുന്ന അസ്ഥികൂടം കൂട്ടിയോജിപ്പിച്ചാണ് മെഗാഫ്യൂണ മ്യൂസിയത്തിൽ വച്ചിരിക്കുന്നത്. മ്യൂസിയം ഏതാനും മാസങ്ങൾക്കകം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങും. സി.എം.എഫ്.ആർ.ഐ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ഡയറക്ടർ ഡോ.ദുവ്വൂരി ശേഷാഗിരി ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷനായി.

TAGS: 14 METRE, KOZHIKODE, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.