SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

Increase Font Size Decrease Font Size Print Page
shinoj

കോഴിക്കോട്: കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവ‌ർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്.

ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങി റോഡിന് കുറുകേ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. കൊടിയത്തൂർ മാക്കൽ എന്ന സ്ഥലത്ത് വെള്ളിയാഴ്‌ച രാവിലെയാണ് സംഭവമുണ്ടായത്. ഓട്ടോയിൽ നിന്നിറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നു. പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം കൊടുക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുട്ടി റോഡ് മുറിച്ചുകടന്ന് അമ്മയ്‌ക്കരികിലെത്താൻ ശ്രമിക്കുകയായിരുന്നു.

ഈ സമയത്താണ് കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന തയ്യിൽ ബസ് എത്തിയത്. ഷിനോജിന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഷിനോജ് പറഞ്ഞു. നിരവധിപേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

TAGS: KOZHIKODE, MVD, DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY