
കൊച്ചി: കേരള ടോഡി ബോർഡും കേരള കാർഷിക സർവകലാശാലയും ചേർന്ന് നടത്തുന്ന ഒരു മാസത്തെ സൗജന്യ ടോഡി ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10000 രൂപ സ്റ്റൈപെൻഡും താമസ സൗകര്യവും ഭക്ഷണവും ലഭിക്കും. കള്ളുചെത്ത് തൊഴിലാളികളുടെ അഭാവം പരിഹരിക്കുകയാണ് ലക്ഷ്യം. കോഴ്സിന് എക്സൈസ് വകുപ്പ് അനുമതി നൽകിയ കാര്യം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം വെള്ളായണി ക്യാമ്പസിലാണ് കോഴ്സ്. രണ്ട് അദ്ധ്യാപകർ ക്ളാസെടുക്കും. ക്യാമ്പസിലെ തെങ്ങുകളിൽ പരമ്പരാഗത ചെത്തുകാർ പ്രായോഗിക പരിശീലനം നൽകും. ടോഡിബോർഡാണ് സർട്ടിഫിക്കറ്റ് നൽകുക. 18-45 ആണ് പ്രായപരിധി. 30 പേർക്കാണ് പ്രവേശനം. എല്ലാ ചെലവുകളും ടോഡിബോർഡ് വഹിക്കും. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം തിരുവനന്തപുരത്തെ ഓഫീസിലും വെബ് സൈറ്റിലും ലഭിക്കും, വിവരങ്ങൾക്ക് ഇമെയിൽ: ktidb123@gmail.com. ഫോൺ: 0471 2335028. വെബ് : ktidb.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |