
ചാലക്കുടി: കാടുകുറ്റിയിൽ അരലക്ഷം രൂപ വിലവരുന്ന ചെമ്പ്, ഓട്ടുപാത്രങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശികളായ സുജോൺ (23), ഷാൽത്തു (24), കോൽക്കത്ത സ്വദേശി മീസാൻ (42) എന്നിവരെയാണ് റൂറൽ പൊലീസ് പിടികൂടിയത്. കാടുകുറ്റി ചെറുവാളൂർ രത്‌നമോഹന്റെ വീട്ടിൽ ഇക്കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. പുലർച്ച മോഷണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്നായിരുന്നു മോഷണം.
കൊരട്ടി എസ്.എച്ച്.ഒ അമൃതരംഗൻ, ജി.എ.എസ്.ഐമാരായ ഷിജോ, നാഗേഷ്, സിൽജോ, ബിനു, ഷീബ, ജി.എസ്.സി.പി.ഒ അലി, സി.പി.ഒമാരായ ജിതിൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |