
തിരുവനന്തപുരം: സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു. ലിറ്റിന് 329 രൂപയുണ്ടായിരുന്ന നോൺ സബ്സിഡി വെളിച്ചെണ്ണ ഇനി 309 രൂപയ്ക്ക് ലഭിക്കും. അര ലിറ്റർ സബ്സിഡിയും അര ലിറ്റർ നോൺ സബ്സിഡിയും ചേർത്ത് ഒരു ലിറ്റർ വെളിച്ചെണ്ണ 289 രൂപയ്ക്ക് ലഭിക്കും. തുവരപ്പരിപ്പിന്റെ സബ്സിഡി വില കിലോഗ്രാമിന് 85ൽ നിന്ന് 83 രൂപയാക്കി. മല്ലി അരക്കിലോ 40.95ൽ നിന്ന് 45 രൂപയായി ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |