
തിരുവനന്തപുരം: പൊലീസ് സേനയിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്. നിലവിൽ 10 ശതമാനമെന്നത് 15 ശതമാനമാക്കും. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, വനിതാ ശിശുവികസന വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച എക്സലേറ- വുമൺ ഫെസ്റ്റ് കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനിതാ വികസന കോർപ്പറേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി ഡോ.ആർ.ബിന്ദു സമ്മാനിച്ചു. വനിതാ പർവതാരോഹക ഒ.എൻ.ബിന്ദുവിനെ ആദരിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വുമൺ ഫെസ്റ്റും ട്രേഡ് ഫെയറും 9 വരെ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |